THRISSUR

കായിക സ്വപ്നങ്ങൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ കൈത്താങ്ങ്: അന്നമനടയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം

അന്നമനടയിലെ കായിക സാധ്യതകൾക്ക് പഞ്ചായത്ത് പിന്തുണ.
ബാലസൗഹാർദ്ദ പഞ്ചായത്തായ അന്നമനടയിൽ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോളിലും വോളിബോളിലും കുട്ടികൾക്കായി പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മേലഡൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് പി.വി. വിനോദ് നിർവഹിച്ചു.

സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വാരാന്ത്യത്തിലും അവധിക്കാലത്തും ഫുട്ബോളും വോളിബോളും ഉൾപ്പെടെയുള്ള പരിശീലന പരിപാടികൾ നടപ്പിലാക്കുകയാണ്. കൂടാതെ പഞ്ചായത്തിലെ കായിക അധ്യാപകരില്ലാത്ത എൽപി, യൂപി സ്കൂളുകളിൽ സ്ഥാപനങ്ങളിലേക്ക് കായിക പരിശീലകരെ നിയോഗിച്ചു.

വാർഡ് മെമ്പർ സുനിത സജീവൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.
സ്പോർട്സ് അക്കാദമിയുടെ ചുമതല വഹിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം ബൈജു കെ.എ പദ്ധതി വിശദീകരിച്ചു. പരിശീലകരായ മജീദ് സി.ഐ, കബീർ പി.എസ്, പി.ടി.എ പ്രസിഡണ്ട് ധനേഷ് എ.എ,സ്കൂൾ പ്രധാന അധ്യാപിക ഷാനി ടി.കെ സ്റ്റാഫ് സെക്രട്ടറി തോമസ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.