ജ്യോതിർഗമയ 2025: ഗുരുപൂർണിമ മഹോത്സവം സംഘടിപ്പിച്ചു
ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ഗുരുപൂർണിമയുടെ ഭാഗമായി ജ്യോതിർഗമയ 2025 എന്ന മഹോത്സവം ആഘോഷപൂർവം നടത്തപ്പെട്ടു. പ്രശസ്ത കവിയും തത്വചിന്തകനുമായ കെ.കെ.വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹത്തിൻ്റെ ഗുരുസാന്നിധ്യം വിദ്യാർത്ഥികൾക്ക് ആത്മീയവും സാംസ്കാരികവുമായ പാഠം കൈമാറി.
സ്കൂൾ മാനേജർ രാമചന്ദ്രൻ പി.എസ്. അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ബിന്ദു സി. സ്വാഗതം പറഞ്ഞു. കെ.കെ. വേണുഗോപാലൻ്റെ പാദപൂജ നടത്തി വിദ്യാർത്ഥികൾ ഗുരുവിനെ ആദരിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.
സ്കൂൾ അക്കാഡമിക് ഡയറക്ടർ വിജയം ടി.ആർ, ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ. മോഹനൻ, പി.ടി.എ. പ്രസിഡണ്ട് ശരൺ, മാതൃഭാരതി പ്രസിഡണ്ട് തെന്നൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സ്കൂൾ കൾച്ചറൽ കൺവീനർ സ്വാതി കെ.ബി നന്ദി പ്രകാശിപ്പിച്ചു.



