THRISSUR

ചേറ്റുവയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു

ചേറ്റുവയിൽ വള്ളം മറിഞ് ഒരാളെ കാണാതായി, ചേറ്റുവ അഴിമുഖത്തിനടുത്താണ് മത്സ്യബന്ധനവള്ളം മറിഞ്ഞത് . അപകടത്തിൽപെട്ട കരിയർ വള്ളത്തിൽ 3 ആളുകൾ ഉണ്ടായിരുന്നു. 2 പേർ നീന്തി കരക്കെത്തി . കാണാതായ ആൾക്കുള്ള തിരച്ചിൽ തുടരുകയാണ് . കൂരിക്കുഴി സ്വദേശി അൻസിൽ എന്ന ആളെ ആണ് കാണാതായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മഹാസേനൻ വള്ളത്തിന്റെ കരിയർ വള്ളമാണ് അപകടത്തിൽപെട്ടത് . പോലീസ്, ഫയര്‍ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ അടങ്ങിയ സംഘമാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്.