അളഗപ്പനഗർ ഹയർ സെക്കൻഡറി സ്കൂളിന് 1.30 കോടിയുടെ ലാബ് സമുച്ചയം
കേരള സർക്കാരിൻ്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് 1.30 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹയർസെക്കൻഡറി വിഭാഗം ലാബ് സമുച്ചയത്തിൻ്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ രാജേശ്വരി മുഖ്യാതിഥിയായി.
ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഇ കെ സദാശിവൻ, അളഗപ്പനഗർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജിജോ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വിൽസൺ, ഗ്രാമപഞ്ചായത്ത് ദിനിൽ പാലപ്പറമ്പിൽ, കൊടകര ബിപിസി അനൂപ് ടി ആർ, പിടിഎ പ്രസിഡണ്ട് എൻ എസ് ശാലിനി, വിദ്യാലയ വികസന സമിതി ചെയർമാൻ കെ ശേഖരൻ, ഒ.എസ്.എ പ്രസിഡണ്ട് ടോണി സേവിയർ, കൊടകര ബ്ലോക്ക് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ രതീഷ്, കില പ്രതിനിധി വർഷ മേനോൻ, പ്രിൻസിപ്പാൾ എസ് കെ മധുനചന്ദ്രൻ, പ്രധാനധ്യാപിക സിനി എം കുര്യാക്കോസ് എന്നിവർ പങ്കെടുത്തു



