THRISSUR

കെ.എസ്.ആര്‍.ടി.സി ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

കെ.എസ്.ആര്‍.ടി.സി പുതുക്കാട് ഡിപ്പോയിലെ ഇ-ഓഫീസ് കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 7.80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇ-ഓഫീസിനുള്ള പത്ത് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയാന്‍, ദിനില്‍ പാലപ്പറമ്പില്‍, കെ.എസ്.ആര്‍.ടി.സി തൃശ്ശൂര്‍ ഡി.ടി.ഒ കെ.പി രാധാകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ ഇന്‍-ചാര്‍ജ്ജ് ഇ.കെ മനോജ്, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍മാരായ സി. രമ വല്ലഭന്‍, ജി. ഷിബു എന്നിവര്‍ പങ്കെടുത്തു.