വന്യജീവി സംഘര്‍ഷം നേരിടാന്‍ പ്രൈമറി റെസ്പോണ്‍സ് ടീമിന് പരിശീലനവുമായി വനം വകുപ്പ്
വന്യജീവികളില്‍നിന്നുള്ള ഭീഷണി നേരിടുന്നതിനായി രൂപം നല്കിയ സന്നദ്ധ പ്രാഥമിക പ്രതികരണ സേനകള്‍ക്ക് (പി.ആര്.ടി) വനം വകുപ്പ് ഏകദിന പരിശീലനം നല്കി. മിഷന് പി.ആര്.ടി എന്ന പേരില്‍ മച്ചാട് വനം റെയിഞ്ചിന് കീഴിലുള്ള 13 വാര്‍ഡുകളിലെ സേനാംഗങ്ങള്‍ക്കാണ് ചേലക്കര ഗ്രാമപഞ്ചായത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. യു.ആര്. പ്രദീപ് എം.എല്‍.എ പരിശീലനം ഉദ്ഘാടനം ചെയ്തു.
വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായി സോളാര്‍ വേലി നിര്‍മ്മാണം നടക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. വന്യജീവി സാന്നിധ്യമുണ്ടായാല്‍ സേനയുമായി ബന്ധപ്പെടുന്ന രീതിയിലുള്ള സാഹചര്യങ്ങളും, എ.ഐ സാങ്കേതികവിദ്യയും ഒരുക്കണമെന്നും കൂട്ടായ ഇടപെടല്‍ ഉണ്ടാകണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ഒരു വാര്‍ഡില്‍നിന്ന് 15 പേര് അടങ്ങുന്നതാണ് പ്രാഥമിക പ്രതികരണ സേന. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമിന് ആവശ്യമായ ഉപകരണങ്ങളും യൂണിഫോമും നല്‍കും. മോബ് കണ്ട്രോള്, പ്രഥമ ശുശ്രൂഷ, വന്യജീവി സംഘര്‍ഷ ലഘൂകരണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ വനം ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്. ആടലരശന് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കെ പത്മജ, വി. തങ്കമ്മ, ഗിരിജ മേലേടത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര് മായ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ പി. കൃഷ്ണന്‍കുട്ടി, ബി.കെ തങ്കപ്പന്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അഭയ് യാദവ്, മച്ചാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജില്‍ പി. വേണുഗോപാല്‍, അസിസ്റ്റൻ്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എസ് മാത്യു, വെങ്ങാനെല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് എം. ഹരിനാരായണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



