സൗജന്യ പരിശീലനം; അപേക്ഷകൾ ക്ഷണിച്ചു
കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ മാസം ആരംഭിക്കുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗ് ( ആറ് ദിവസം ), ട്രാവൽ ആൻഡ് ടൂറിസം ഗൈഡ് (10 ദിവസം), ബ്യൂട്ടീഷൻ പരിശീലനം സ്ത്രീകൾക്ക് മാത്രം ( 34 ദിവസം) എന്നീ കോഴ്സുകളിലേക്കാണ് സൗജന്യ പരിശീലനം നൽകുക. സംരംഭത്തെക്കുറിച്ചും വായ്പാ സൗകര്യങ്ങളെ കുറിച്ചുമുള്ള ക്ലാസുകൾ ഉണ്ടായിരിക്കും. പരിശീലനാർത്ഥികൾ 18നും 44 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഭക്ഷണം, താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യം. പരിശീലനസമയം രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും.
ഫോൺ: 0487 2694412, 9447196324



