THRISSUR

കൊടകരയിൽ ഓണച്ചന്ത

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണച്ചന്ത കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെ സഹകരണത്തോടെയുള്ള ഓണച്ചന്ത സെപ്റ്റംബർ ഒന്നു മുതൽ നാല് വരെയാണ് നടത്തപ്പെടുന്നത്. ഹോർട്ടികോർപ്പ് ഉത്‌പന്നങ്ങൾ, കർഷകരിൽ നിന്നും സമാഹരിച്ച നാടൻ പഴം, പച്ചക്കറികൾ എന്നിവ ഓണച്ചന്തയിൽ ലഭ്യമാണ്.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന സത്യൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജെ. നയന താര, അസിസ്റ്റൻ്റ് കൃഷി ഓഫീസർ വി വി ഗിരിജ എന്നിവർ സംസാരിച്ചു.