വിജയദശമി , നവരാത്രി പൂജകൾ സമാപിച്ചു
വലപ്പാട്: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കോഴിപ്പറമ്പിൽ ശ്രീ ഭദ്രകാളി, ശ്രീ ഭുവനേശ്വരി ശ്രീവിഷ്ണുമായാ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ വിദ്യാരംഭത്തോടെ സമാപിച്ചു. ഒൻപത് ദിവസങ്ങളിലായ നടന്നു വന്ന വിശേഷാൽ പൂജകളും ഭഗവതിസേവയും വിജയദശമി ദിനത്തിലെ സരസ്വതി പൂജയിലാണ് സമാപിച്ചത്. പുസ്തകം പൂജയിലും വാഗ്ദേവി അർച്ചനയിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽവൃക്ഷത്തിന് ചുവട്ടിലായി മണലിലാണ് വിദ്യാർത്ഥികൾ ആദ്യാക്ഷരം കുറിച്ചത് ക്ഷേത്രം മേൽശാന്തി NS പ്രജീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. സജിവൻ ശാന്തി സഹകാർമ്മികനായി. ക്ഷേത്രം ഭാരവാഹികളായ സുരേഷ് കെബി , രാമചന്ദ്രൻ , ബൈജു , ബിനീഷ്, പ്രഭാകരൻ മാസ്റ്റർ, ജയപ്രകാശൻ, സദാനന്ദൻ, മോഹനൻ എന്നിവർ ചടങ്ങുകൾക്ക്. നേതൃത്വം നൽകി.



