ഭൂമി തരം മാറ്റം: ഉദ്യോഗസ്ഥതല അദാലത്ത് 03.10. 25 ന്
തൃശൂർ: സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിൻ്റെ ഭാഗമായി, 25 സെൻ്റ് വരെയുള്ളതും സൗജന്യ തരംമാറ്റത്തിന് അർഹതയുള്ളതുമായ ഫോറം 6 അപേക്ഷകൾക്കായി ഒക്ടാേബർ മൂന്ന് മുതൽ നവംബർ 15 വെര ജില്ലാതല അദാലത്തുകൾ നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന ഈ അദാലത്ത് തൃശൂർ ജില്ലയിൽ ഒക്ടോബർ മൂന്ന് രാവിലെ ഒമ്പതു മുതൽ ജില്ലാ സ്പാർട്സ് കൗൺസിൽ ഇൻേഡാർ സ്റ്റേഡിയത്തിൽ നടക്കും. അദാലത്തിൽ റവന്യു മന്ത്രി കെ. രാജൻ, ജനപ്രതിനിധികൾ, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മീഷണർ, തൃശൂർ ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുക്കും. അപേക്ഷകർ ഈ അദാലത്തിൽ എത്തിച്ചേരേണ്ടതില്ല.



