പീച്ചി വലതുകര കനാല്‍ ഇന്ന് തുറക്കും
പീച്ചി: പീച്ചി വലതുകര കനാല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തുറക്കുന്നതിനും ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ച് മണിക്ക് അടയ്ക്കുന്നതിനും ചര്‍ച്ചയില്‍ തീരുമാനമായതായി തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വില്‍വട്ടം കൃഷിഭവന് കീഴിലുള്ള വില്ലടം പാടശേഖരം, ഒല്ലൂക്കര കൃഷിഭവന് കീഴിലുള്ള വില്ലടം, കുറ്റുമുക്ക് പാടശേഖരം ഭാഗത്തേക്ക് വെള്ളമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന് തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടന്ന പീച്ചി പ്രോജക്ട് അഡൈ്വസറി കമ്മിറ്റിയുടെ യോഗ തീരുമാനം അനുസരിച്ചാണ് കനാല്‍ തുറക്കുന്നത്.



