സി എസ് എം സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി
ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും , സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ്സും നടത്തി. ജയകുമാർ.ടി (സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്) ക്ലാസ്സെടുത്തു. ലഹരിയുടെ ചതിക്കുഴികളെക്കുറിച്ചും, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അദേഹം സംസാരിച്ചു. പ്രിൻസിപ്പൾ ഡോ.എം. ദിനേഷ് ബാബു സ്വാഗതം പറഞ്ഞു. സെക്രട്ടറി സി.എം നൗഷാദ്, മാനേജർ . പി.കെ ഹൈദരാലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.



