General

മകൾ പറത്തുന്ന വിമാനത്തിൽ യാത്രക്കാരനായി പിതാവ്

കണ്ണൂർ :കണ്ണൂർ സ്വദേശി സതീഷ് മുതലയിൽ ബെഹറിനിലേക്ക് യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് മകൾ ശ്രുതി സതീഷ് പൈലറ്റ് ആയി ഉണ്ടായിരുന്നത്. ശ്രുതി മുൻ കോസ്റ്റ്ഗാർഡ് ഡെപ്യൂട്ടി കമാൻഡന്റാണ്. ഭർത്താവ് ദേവരാജ് ഇൻഡിഗോയിലെ പൈലറ്റാണ്. അദ്ദേഹം മുൻ കോസ്റ്റ്ഗാർഡ് കമാൻഡന്റുമാണ്. നാട്ടിക സ്വദേശിയാണ് ദേവരാജ്.