വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രാദേശിക തൊഴിൽമേള നാളെ( 29.08.25)
വിജ്ഞാന കേരളം, വിജ്ഞാന തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽമേള നാളെ ( ഓഗസ്റ്റ് 29 ന്) വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 9.00 ന് രജിസ്ട്രേഷൻ ആരംഭിക്കും.
ഓണത്തിന് ഒരു ലക്ഷം തൊഴിൽ പദ്ധതിയുടെ ഭാഗമായിനടത്തുന്ന പ്രാദേശിക തൊഴിൽമേള വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപ് അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. പ്രാദേശികമായുള്ള തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി ജോലി ഉറപ്പാക്കുകയാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെ.
മേളയിൽ ഇരുപതോളം തൊഴിൽദാതാക്കൾ പങ്കെടുക്കും. വിവിധ കമ്പനികളിലായി നിരവധി തൊഴിലവസരങ്ങളാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനവും നൽകും.



