THRISSUR

സൗജന്യ കഥകളി പഠനത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക കലാനിലയത്തിൽ പി. എസ്.സി അംഗീകൃത കഥകളി വേഷം,കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി അല്ലെങ്കിൽ കോപ്പുപണി എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽപറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതത് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്കും സൗജന്യമായി പഠിക്കുവാൻ ആൺകുട്ടികളായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഏഴാം ക്ലാസ്സ്‌ പാസാണ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള കുറഞ്ഞ വിദ്യഭ്യാസ യോഗ്യത. ഡിപ്ലോമ കോഴ്‌സിലേക്ക് കൂടിയ പ്രായപരിധി 18 വയസ്സാണ്.

പട്ടിക ജാതി പട്ടിക വർഗ്ഗവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. പരിശീലനവും, ഭക്ഷണം ഒഴികെയുള്ള താമസസൗകര്യവും സൗജന്യമായിരിക്കും. അംഗീകൃത നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻ്റിന് അർഹതയുണ്ടായിരിക്കും. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻറിനു പുറമെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. സ്കൂ‌ൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകുന്നതാണ്. താൽപര്യമുള്ളവർ രക്ഷിതാവിൻ്റെ സമ്മതപത്രവും ഫോൺനമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ്‌ 15 ന് മുൻപ് കലാനിലയം ഓഫീസ്സിൽ ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്. വിലാസം – സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശ്ശൂർ
ഫോൺ – 0480 2822031

Leave a Reply

Your email address will not be published. Required fields are marked *