വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾ
താല്‍കാലിക നിയമനം
തൃശ്ശൂര്‍: കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, ചാലക്കുടി ഹോസ്റ്റലുകളിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പുല്ലഴി ഹോസ്റ്റലില്‍ വാര്‍ഡന്‍, വാച്ച്മാന്‍ (പുരുഷന്‍മാര്‍), പുല്ലഴി, ചാലക്കുടി ഹോസ്റ്റലുകളില്‍ സ്വീപ്പര്‍ തസ്തികയിലുമാണ് ഒഴിവുള്ളത്. ജൂലൈ 27 നകം അപേക്ഷ ലഭിക്കണം. വിശദാംശങ്ങള്‍ക്കായി കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ – 680003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ-മെയില്‍: eetsr@kshb.in ഫോണ്‍: 0487 2360849.
ആശ പ്രവര്‍ത്തകരെ നിയമിക്കുന്നു
പാറളം : പാറളം ഗ്രാമപഞ്ചായത്തിലെ 4, 16 വാര്‍ഡുകളിലേക്ക് ആശ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. വിവാഹിതരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും മിനിമം പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും പാറളം പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍) എന്നിവയുടെ ഒറിജിനല്‍ സഹിതം ജൂലൈ 21 ന് രാവിലെ 11 ന് പാറളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം.
ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം
തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയില്‍ പി.എസ്.സി/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സി, ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 22 ന് രാവിലെ 10.30 ന് വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. ഫോണ്‍: 0487 2334313.
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ പി.എസ്.സി/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നിവയാണ് യോഗ്യത. സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 24 ന് രാവിലെ 10.30 ന് വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. ഫോണ്‍: 0487 2334313.
ആയുര്‍വേദ നേഴ്‌സ് നിയമനം
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ നേഴ്‌സ് ഗ്രേഡ് II തസ്തികയില്‍ പി.എസ്.സി/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ നേഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 22 ന് രാവിലെ 10.30 ന് വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. ഫോണ്‍: 0487 2334313.



