THRISSUR

വിവിധ വകുപ്പിന് കീഴിലുള്ള നിയമനങ്ങൾ

വരവൂര്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തൃശ്ശൂര്‍ വരവൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) തസ്തികയിലെ ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. ദിവസവേതനാടിസ്ഥാനത്തില്‍ പ്രതിമാസം പരമാവധി 27,825 രൂപ വരെ വേതനം ലഭിക്കും. കൂടിക്കാഴ്ച ജൂണ്‍ 17-ന് രാവിലെ 11 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി-ബ്ലോക്ക് ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര മേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2371451.

ചാലക്കുടി എം.ആര്‍.എസില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ നിയമനം

ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എം.ആര്‍.എസ്) 2026-27 വര്‍ഷത്തേക്ക് ഇലക്ട്രീഷ്യന്‍-കം-പ്ലംബര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 18-ന് രാവിലെ 10.30-ന് സ്‌കൂളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പത്താം ക്ലാസും ഐ.ടി.ഐ ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡ് (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കെ.എസ്.ഇ.ബി നല്‍കിയ വയര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്/പെര്‍മിറ്റ്/വയര്‍മാന്‍ ലൈസന്‍സും ഉണ്ടായിരിക്കണം. 22-നും 50-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 18-ന് രാവിലെ പത്തിന് ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 0480 2960400, 8075694117.

കെ.എഫ്.ആര്‍.ഐയില്‍ പ്രോജക്ട് ഫെല്ലോ/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ (കെ.എഫ്.ആര്‍.ഐ) 2029 മാര്‍ച്ച് മൂന്ന് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പ്രൊജക്ടില്‍ താത്കാലിക നിയമനം നടത്തുന്നു. ‘റിസോഴ്‌സ് എന്‍ഹാന്‍സ്‌മെന്റ് ആന്റ് കപ്പാസിറ്റി ബില്‍ഡിംഗ് ത്രൂ മോഡേണൈസേഷന്‍ ഓഫ് ദി പ്രൊഡക്ഷന്‍, പ്രൊഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിംഗ് ഫോര്‍ എന്‍ഷൂറിംഗ് ലൈവ്‌ലിഹുഡ് സെക്യൂരിറ്റി ഓഫ് ദി ട്രഡീഷണല്‍ ബാംബൂ വര്‍ക്കിംഗ് കമ്മ്യൂണിറ്റി ഓഫ് ദി പാലക്കാട് ഡിസ്ട്രിക്റ്റ്’ -ല്‍ പ്രൊജക്റ്റ് ഫെല്ലോ അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ന് രാവിലെ പത്തിന് തൃശ്ശൂര്‍ പീച്ചയിലുള്ള കെ.എഫ്.ആര്‍.ഐയുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: www.kfri.res.in

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ കരാര്‍ നിയമനം: അഭിമുഖം 12 ന്

മാനസിക വെല്ലുവിളി നേരിടുന്ന 18 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ പ്രത്യാശഭവനില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അന്തേവാസികളെ താമസിച്ച് പരിചരിക്കാന്‍ തയ്യാറുള്ള, സേവന മനോഭാവമുള്ള 50 വയസ്സില്‍ കവിയാത്ത സ്ത്രീകള്‍ക്കാണ് അവസരം. എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 12 ന് രാവിലെ 11 ന് സ്ഥാപനത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2325863, 9447923886.

ഇലക്ട്രീഷ്യന്‍-കം-പ്ലംബര്‍ ഒഴിവ്

തൃശ്ശൂര്‍ നായരങ്ങാടി ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 വര്‍ഷത്തേക്ക് ഇലക്ട്രീഷ്യന്‍-കം-പ്ലംബര്‍ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 18-ന് രാവിലെ 10.30-ന് സ്‌കൂളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പത്താം ക്ലാസും ഐടിഐ ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ ട്രേഡ് (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കെ.എസ്.ഇ.ബി നല്‍കിയ വയര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്/ പെര്‍മിറ്റ്/ വയര്‍മാന്‍ ലൈസന്‍സും ഉണ്ടായിരിക്കണം. 22 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, ലൈസന്‍സ്, ആധാര്‍ എന്നിവയുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 18-ന് രാവിലെ പത്തിന് ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇ മെയില്‍: mrschalakudy@yahoo.com. ഫോണ്‍: 0480 2960400, 8075694117.