THRISSUR

സി എസ് എം കിൻ്റർഗാർഡനിൽ ക്രിസ്തുമസ്സ് ആഘോഷിച്ചു

ഇടശ്ശേരി: സാന്താക്ലോസ്സും, കരോൾ ഗാനങ്ങളുമായി സി എസ് എം കിൻ്റർഗാർഡനിൽ ക്രിസ്തുമസ്സ് ആഘോഷിച്ചു. തിരുപ്പിറവിയുടെ ആഹ്ലാദം പങ്കു വെച്ചു കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും, അധ്യാപകരും ചേർന്ന് മനോഹരമായ നൃത്തങ്ങളും, പാട്ടുകളും അവതരിപ്പിച്ചു. സി എസ് എം പ്രിൻസിപ്പൾ ഡോ. എം. ദിനേഷ് ബാബു, സെക്രട്ടറി സി.എം നൗഷാദ്, മാനേജർ പി.കെ ഹൈദരാലി, പി ടി എ പ്രസിഡണ്ട് ഇർഷാദ് ചേറ്റുവ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു . കെ ജി ഇൻ ചാർജ്ജ് സൈറാബാനു പരിപാടികൾക്ക് നേതൃത്വം നൽകി.