THRISSUR

മാലിന്യമുക്ത ഭാരതം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു

തൃശ്ശൂർ കോർപ്പറേഷനും ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂളും സംയുക്തമായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത ഭാരതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും യുപി വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡക്ടർ പി എം ബാലകൃഷ്ണൻ, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ കെ.എ. എസ്, തൃശൂർ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷാജു. എ. ജെ,,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബൈജു കെ. എ. അഭിജിത്, എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ബിന്ദു കെ. പി. ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റൻ്റ് സുനില ടി.ടി. ഡെൻസി കെ.എ. എന്നിവർ മാലിന്യ മുക്ത ഭാരതം എന്ന ആശയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് സന്ദേശങ്ങൾ നൽകി.