സിപിഐ(എം) സംയോജിത കൃഷിക്ക് നാട്ടിക ഏരിയ തല ഉദ്ഘാടനം
സിപിഐ(എം) നാട്ടിക ഏരിയ കമ്മിറ്റി സംയോജിത കൃഷിക്ക് തുടക്കമിട്ടു. എടമുട്ടം – രാമംകുളം പ്രദേശത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ സിപിഐ(എം) ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്‌ഘാടനം നിർവഹിച്ചു. കേരള കർഷക സംഘം ഏരിയ സെക്രട്ടറി അഡ്വ. വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷനായി.
മുരളീധരൻ തയ്യാറിൻ്റെ ഒരു ഏക്കർ കൃഷിയിടത്തിലാണ് സംയോജിത കൃഷിയുടെ ഭാഗമായി കൂർക്ക, പയർ, കപ്പ, തക്കാളി, പാവൽ തുടങ്ങിയ വിവിധയിനം പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു. ചടങ്ങിൻ്റെ ഭാഗമായി ആ പ്രദേശത്തെ 100-ലധികം കർഷകർക്ക് പച്ചക്കറി തൈകൾ, മത്സ്യകുഞ്ഞുകൾ, കോഴിമുട്ടകൾ, ആടുകൾ തുടങ്ങിയവ വിതരണം ചെയ്തു.
ചടങ്ങിൽ സിപിഐ(എം) എടമുട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. ഷജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ആർ. സീത, ടി.എസ്. മധുസൂദനൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ്, ഇ.പി.കെ. സുഭാഷിതൻ, എ.വി. സതീഷ്, സി.കെ. ബേബി, വി.പി. സാൽ, കെ.എം. അബ്ദുൽ മജീദ്, കെ.ടി.ഡി. കിരൺ മാസ്റ്റർ, മുരളീധരൻ തയ്യാറി, എ.ആർ. സത്യൻ, പി.ബി. കണ്ണൻ, വി.ബി. പ്രഭാഷ്, പി.എസ്. നിമോദ് എന്നിവർ സംസാരിച്ചു.
നാട്ടിക ഏരിയയിലെ എല്ലാ ലോക്കലുകളിലും ബ്രാഞ്ചുകളിലും വർഗ്ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ആകെ 40 ഏക്കർ സ്ഥലത്ത് സംയോജിത കൃഷി ആരംഭിക്കും.



