THRISSUR

വർണ ശബളമായ ഓണാഘോഷവുമായി സി എസ് എം കിൻ്റർഗാർട്ടൻ

ഇടശ്ശേരി: സി എസ് എം കിൻഡർഗാർട്ടനിൽ ഓണാഘോഷം നടത്തി.
പ്രിൻസിപ്പൽ ഡോ. എം. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. എം. നൗഷാദ്, വൈസ് ചെയർമാൻ സി. എം. മുഹമ്മദ് ബഷീർ, മാനേജർ പി. കെ. ഹൈദരാലി, പി. ടി. എ. പ്രസിഡണ്ട് ഇർഷാദ് ചേറ്റുവ എന്നിവർ ആശംസകൾ അറിയിച്ചു. തിരുവാതിര, പുലിക്കളി, ചെണ്ടമേളം, കുമ്മാട്ടിക്കളി, വള്ളംകളി, വടംവലി തുടങ്ങി ഓണത്തിൻ്റെ തനിമയുള്ള കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കെ. ജി. ഇൻചാർജ് സൈറ ബാനുവും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.