ഡെപ്യൂട്ടി മേയർ എ. പ്രസാദിന് ശ്രേഷ്ഠ സാഹിതിയുടെ സ്വീകരണം
തൃശൂർ: സാംസ്കാരിക സംഘടനയായ ശ്രേഷ്ഠ സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദിന് സ്വീകരണം നൽകി. സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയായ എ. പ്രസാദിനെ അദ്ദേഹത്തിന്റെ പുതിയ ഔദ്യോഗിക പദവിയിൽ ആദരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ശ്രേഷ്ഠ സാഹിതി ജില്ലാ ചെയർമാൻ എൻ. പി. രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഡെപ്യൂട്ടി മേയർക്ക് സംഘടനയുടെ ഉപഹാരം സമർപ്പിച്ചു. നഗരത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ എ. പ്രസാദിന്റെ പ്രവർത്തനം മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജോസഫ് ചാലിശ്ശേരി, എം.കെ. അബ്ദുൾ സലാം, എൻ.ആർ. സതീശൻ, സി.കെ. വിനോദ്, എ. സേതുമാധവൻ, കെ.എൻ. നാരായണൻ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ സംസാരിച്ചു. തനിക്ക് നൽകിയ ഈ വലിയ സ്നേഹാദരത്തിന് എ. പ്രസാദ് മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു.



