THRISSUR

തദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

തൃശൂർ: ജില്ലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ പഞ്ചായത്ത്, 16 ബ്ലോക്ക് പഞ്ചായത്തുകൾ, 86 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കു ശേഷം 2.30 നും വരണാധികാരിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാർക്കായുള്ള തിരഞ്ഞെടുപ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കും.