THRISSUR

പ്രവേശന പരീക്ഷ മെയ്‌ 12 ന്

ചാലക്കുടി : പട്ടിക പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്കുള്ള ഒഴിവുകളിൽ പ്രവേശന പരീക്ഷ നടത്തുന്നു. മെയ് 12 ന് രാവിലെ 11 മണിക്ക് ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലാണ് പരീക്ഷ നടത്തുക. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതുവാൻ നേരിട്ട് എത്താവുന്നതാണ്. ജാതി, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും കൊണ്ടുവരണം. ഏഴാം ക്ലാസ്സിലേക്ക് 3 ഒഴിവുകളും, പത്താം ക്ലാസിലേക്ക് 2 ഒഴിവുകളും പ്ലസ് ടു-വിലേക്ക് 6 ഒഴിവും (എസ്. ടി – 5, ജനറൽ- 1)ഉണ്ട്. അടുത്ത അധ്യയന വർഷം അധികം ഒഴിവുകൾ ഉണ്ടായാൽ ഈ റാങ്ക് ലിസ്റ്റിലെ കുട്ടികളെ പരിഗണിക്കുന്നതാണ്. ഫോൺ – 0480- 2960400, 2706100, 9048146679, 9495133146

Leave a Reply

Your email address will not be published. Required fields are marked *