THRISSUR

സൗജന്യ തൊഴില്‍ മേള

തവനൂര്‍: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബര്‍ 27 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 27 ന് രാവിലെ 9.30 ന് കുറഞ്ഞത് മൂന്ന് ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രെജിസ്‌ട്രേഷന്‍ ലിങ്ക് https://forms.gle/jVxDjxLmQdqsCrbC8. ഫോണ്‍: 9495999658.