ചെമ്പിപ്പറമ്പിൽ സൗഹൃദസംഗമവും ആദരവും നടത്തി
നാട്ടിക: നാട്ടിക രാമൻകുളം രാമുട്ടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്തു. ലാൽ കച്ചില്ലം മുഖ്യപ്രഭാഷണം നടത്തി. സുഹാസ് ചെമ്പിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. മുൻ എം.പി.ടി.എൻ. പ്രതാപൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഡോ. പി.ആർ. സിദ്ധാർത്ഥശങ്കർ, പ്രൊഫ. ജ്യോതി, ഇ.എൻ.ആർ. കൃഷ്ണൻ, സി.എസ്. മണികണ്ഠൻ, സുരേഷ് ഇയ്യാനി, പി.കെ. സുഭാഷ്‌ചന്ദ്രൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ (ചെമ്പിപ്പറമ്പ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മാതൃകാ ദമ്പതിമാരായ രാജപ്പേട്ടൻ ദമ്പതികൾ, സുരേഷ് ജയ്സി ദമ്പതികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫുട്ബോൾ രംഗത്തെ മികവിന് കെ.കെ. ഭരതനെയും, നൃത്ത്യരംഗത്തെ മികവിന് പ്രാർത്ഥന സ്വാതിയെയും, ചിത്രകാരൻ രാധാകൃഷ്ണൻ ആത്മനെയും പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ അടക്കമുള്ള പ്രമുഖരും രാമുട്ടിയും സോണി ചെമ്പിപ്പറമ്പിലുമൊപ്പം ചേർന്ന് ആദരിച്ചു. അന്തിക്കാട് സ്വാന്തനം പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് പഠനസഹായവും അമ്പതോളം മുതിർന്ന പൗരന്മാർക്ക് ചികിത്സാ സഹായവും സമ്മാനങ്ങളും നൽകി ആദരിച്ചു. ചടങ്ങിൻ്റെ സമാപനത്തിൽ രാമുട്ടി നന്ദി രേഖപ്പെടുത്തി.



