THRISSUR

വായനശാലകൾക്ക്‌ ഫർണ്ണിച്ചർ വിതരണം ചെയ്തു

വരവൂർ ഗ്രാമപഞ്ചായത്തിൽ വായനശാലകൾക്കുള്ള ഫർണ്ണിച്ചറുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. സുനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ വകയിരുത്തിയാണ് ഫർണ്ണീച്ചറുകൾ വിതരണം ചെയ്തത്. വരവൂർ പഞ്ചായത്ത് സ്റ്റേജ് പരിസരത്ത് നടന്ന പരിപാടിയിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ ഷെൽഫുകളും കസേരകളും വായനശാലകൾക്ക് കൈമാറി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.ബാബു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. ഹിദായത്തുള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.സേതുമാധവൻ, പി. എസ്.പ്രദീപ്, പി.കെ.അനിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ.ആൽഫ്രഡ്, വായനശാല പ്രതിനിധി പി.ജി. സുനിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.