THRISSUR

ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് പ്രവേശനം

അയിലൂർ : ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുന്ന അയിലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. താത്പര്യമുള്ളവർ നേരിട്ടോ www.ihrdadmission.org എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കുക. പൊതുവിഭാഗത്തിന് 150 രൂപയും 18 ശതമാനം ജിഎസ്ടിയും സംവരണ വിഭാഗങ്ങൾക്ക് 100 രൂപയും 18 ശതമാനം ജിഎസ്ടിയും രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. മെയ് നാലിന് വൈകിട്ട് നാല് മണിവരെ ഓൺലൈനായും, മെയ് അഞ്ചിന് വൈകിട്ട് നാല് മണിവരെ കോഴ്‌സ് സെന്ററുകളിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാം. കോഴ്സ് മെയ് മാസം 18ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8547005029.

2 thoughts on “ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് പ്രവേശനം

Comments are closed.