THRISSUR

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തൃശ്ശൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ, ഹെർബർട്ട് നഗർ, ഏങ്കക്കാട്, പുല്ലൂറ്റ്, എടത്തിരുത്തി എന്നീ അഞ്ച് ഗവൺമെൻ്റ് ഐ.ടി.ഐ കളിൽ 2025-26 അധ്യയന വർഷത്തിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ക്ഷണിക്കുന്നു. എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഷോർട്ട് ടേം ടി.ഒ.ടി കോഴ്‌സ് പൂർത്തിയാക്കിയവരും പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ തലത്തിലോ അതിനുമുകളിൽ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കില്ലും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.

മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ അഞ്ചിന് രാവിലെ 10.30ന് ഹെർബർട്ട് നഗർ ഗവ. ഐ.ടി.ഐ യിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2371451.