THRISSUR

കുട്ടികള്‍ക്കുള്ള അവധിക്കാല ക്യാമ്പ്; അഡ്മിഷന്‍ ആരംഭിച്ചു

ചെമ്പൂക്കാവ്: ജവഹര്‍ ബാലഭവന്‍ നടത്തുന്ന അവധിക്കാല ക്യാമ്പിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എല്‍.കെ.ജി മുതല്‍ പ്ലസ് വണ്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ മാര്‍ച്ച് രണ്ട് മുതല്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഏപ്രില്‍ 6 മുതല്‍ മെയ് 30 വരെ നടക്കുന്ന ക്യാമ്പില്‍ 15 കലാ – കായിക – കരകൗശല ഇനങ്ങളില്‍ പരിശീലനം നല്‍കും. എല്‍.കെ.ജി, യു.കെ.ജി കുട്ടികള്‍ക്ക് ചിത്രകല, ശില്‍പകല, കഥപറച്ചില്‍, നാടന്‍പാട്ട് എന്നീ വിഷയങ്ങളില്‍ പരിശീലനം ലഭിക്കും. ഒന്ന് മുതല്‍ പതിനൊന്നുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ചിത്രകല, സംഗീതം, ജൂഡോ, വയലിന്‍, മൃദംഗം, തയ്യല്‍/ ചിത്രത്തുന്നല്‍, കുങ്ഫു, മാജിക്, ശില്‍പകല, നൃത്തം, നാടകം, ഗിറ്റാര്‍, തബല, ക്രാഫ്റ്റ്, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5.30 വരെ ആയമാരുടെ സേവനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2332909.