THRISSUR

ഹ്യൂമൻ റൈറ്റ്സ് അവയർനെസ് ക്ലാസും റാലിയും സംഘടിപ്പിച്ചു

നാട്ടിക: ലോക മനുഷ്യാവകാശ ദിനത്തിൻ്റെ ഭാഗമായി, യു.എൻ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ ഓർഗാനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ എന്ന സംഘടനയും ശ്രീനാരായണ കോളേജ് നാട്ടികയിലെ NCC യൂണിറ്റും ചേർന്ന് ഹ്യൂമൻ റൈറ്റ്സ് അവയർനെസ് ക്ലാസും റാലിയും സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ. അനിത സി. ടി. പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന ഹ്യൂമൻ റൈറ്റ്സ് അവയർനെസ് ക്ലാസ് സംഘടനയുടെ യൂത്ത് സെൽ സെക്രട്ടറി കെ. എസ്. അഭിശ്രീ നേതൃത്വം നൽകി. മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം, യുവജനങ്ങളുടെ പങ്ക്, സമൂഹത്തിൽ ബോധവത്കരണം എന്നിവ സംബന്ധിച്ച കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായുണ്ടായ അവയർനെസ് റാലി NCC കേഡറ്റുകൾ പങ്കെടുത്ത് കോളേജ് പരിസരത്തും സമീപ പ്രദേശങ്ങളിലുമായി മനുഷ്യാവകാശ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ക്ലാസിൽ പങ്കെടുത്ത NCC കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് സംഘടനയുടെ ജില്ലാംഗം സീന ശ്രീകുമാർ നിർവഹിച്ചു. NCC അസോസിയേറ്റ് ഓഫീസർ കെ. എസ്. ലതയും യോഗത്തിൽ പങ്കെടുത്തു. ലോക മനുഷ്യാവകാശ ദിനത്തിൻ്റെ സന്ദേശത്തെ സമൂഹത്തിലെത്തിക്കാൻ യുവതലമുറ തയ്യാറാകുന്നത് സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

One thought on “ഹ്യൂമൻ റൈറ്റ്സ് അവയർനെസ് ക്ലാസും റാലിയും സംഘടിപ്പിച്ചു

  • Alright folks, giving Tdtcbet a try. Interface is clean and the game selection looks solid. Hopefully the payouts are too! Check it out here: tdtcbet

Comments are closed.