JCI തൃപ്രയാർ 2026 ടീം ചുമതലയേറ്റു
തൃപ്രയാർ: ജെ.സി.ഐ. തൃപ്രയാറിൻ്റെ 2026-ലെ പുതിയ നേതൃത്വത്തിൻ്റെ സ്ഥാനാരോഹണ ചടങ്ങും പ്രവർത്തനവർഷ ഉദ്ഘാടനം മഹത്ത്വത്തോടെ നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം Institute of Chartered Accountants of India (ICAI) തൃശ്ശൂർ ബ്രാഞ്ച് ചെയർപേഴ്സൺ സാൻജോ എൻ.ജി. നിർവഹിച്ചു. ജെ.സി.ഐ. തൃപ്രയാർ പ്രസിഡൻ്റായിരുന്ന കൃഷ്ണ ടി.എസ്. സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും പ്രവർത്തന മികവിനുള്ള പുരസ്‌കാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു.
2026-ലെ പുതിയ പ്രസിഡൻ്റായി സി.എ. സിതേഷ് ശശിധരൻ ചുമതലയേറ്റു. അങ്കിത് പി.എസ്. (സെക്രട്ടറി), അഞ്ജലി ഹരി (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ LO Governing Board അംഗങ്ങൾ ചടങ്ങിൽ സ്ഥാനമേറ്റു. ചടങ്ങിൽ 2026-ൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സുപ്രധാനമായ പത്ത് വികസന പദ്ധതികൾക്കും തുടക്കം കുറിച്ചു. ഉദ്ദേശ്യം–പങ്കാളിത്തം–പുരോഗതി എന്ന പ്രവർത്തന തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതികൾ തൃപ്രയാറിൻ്റെ സമഗ്ര വികസനത്തിനും മാറ്റത്തിനുമായുള്ള കർമ്മപദ്ധതിയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
തൃപ്രയാറിലെ ചെറുപ്പക്കാരായ വ്യവസായികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി, മുൻ സോൺ സെക്രട്ടറി സൂരജ് വേളയിൽ പ്രസിഡൻ്റായി JCOM തൃപ്രയാർ L.1.O എന്ന പുതിയ ജെ കോം ടേബിളിൻ്റെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു. ജെ.സി.ഐ. ഇന്ത്യ സോൺ 20 പ്രസിഡൻ്റ് ജയ്‌സൺ അറയ്ക്കൽ മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ. ഇന്ത്യ മുൻ നാഷണൽ പ്രസിഡൻ്റ് പി. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡൻ്റ് പോൾ ജോർജ് ആശംസകളർപ്പിച്ചു.
ജെ.സി.ഐ. മുൻ ഇൻ്റർനാഷണൽ പ്രസിഡൻ്റ് അഡ്വ. ഷൈൻ ഭാസ്‌കരൻ, ജെ.സി.ഐ. ഇന്ത്യ മുൻ നാഷണൽ പ്രസിഡൻ്റ് അഡ്വ. രഖേഷ് ശർമ്മ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം ഡയറക്ടർമാരായ ഡാരിസ് മൊഹ്‌സിൻ, രജനിഷ് കോട്ടക്കൽ, അഞ്ജന സിതേഷ്, ഭരത് നളൻ, കരിഷ്മ ടി.എസ്., സൂരജ് വേളയിൽ, അഞ്ജലി മനോജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



