THRISSUR

JCI തൃപ്രയാറിൻ്റെ ഗ്രാമവികസന പദ്ധതിക്ക് തുടക്കമായി

തൃപ്രയാർ: JCI തൃപ്രയാറിൻ്റെ ഗ്രാമവികസന പദ്ധതിയായ എൻ്റെ ഗ്രാമം നാട്ടിക ഗ്രാമപഞ്ചായത്തിൻ്റെ അനുമതിയോടെ ആരംഭിച്ചു. പഞ്ചായത്തിലെ 86 റോഡുകളിൽ റിഫ്ലക്റ്റീവ് ദിശാബോർഡുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. JCI ഇന്ത്യയുടെ ദേശീയ പ്രസിഡണ്ട് അങ്കൂർ ഝുൻ ഝുൻവാല (മേഘാലയ) ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. ദിനേശൻ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് JCI തൃപ്രയാർ പ്രസിഡണ്ട് കൃഷ്ണ ഷൈൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വികസ കാര്യ ചെയർപേഴ്സൺ ശ്രീദേവി മാധവൻ, JCI ഇന്ത്യ സോൺ 20 പ്രസിഡണ്ട് മേജോ ജോൺസൺ, JCI മുൻ വേൾഡ് പ്രസിഡണ്ട് ഷൈൻ ഭാസ്കരൻ, സോൺ സെക്രട്ടറി സൂരാജ് വേളയിൽ, സോൺ വൈസ് പ്രസിഡണ്ട് ഐശ്വര്യ ബോസ്, JCI തൃപ്രയാർ സെക്രട്ടറി അഭിഷേക് പ്രദീപ്, ഡയറക്ടർ മാനേജ്മെൻ്റ് ഹരി പി.കെ. എന്നിവർ പങ്കെടുത്തു.