തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനും കളക്ട്രേറ്റില്‍ ജില്ലാതല കണ്ട്രോള് റൂം സുസജ്ജം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, എഡിഎം ടി. മുരളി, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജില്ലാതല കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ 81 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിട്ടുള്ളത്. തത്സമയ നിരീക്ഷണത്തിന് പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് ബൂത്തുകളില്‍ നിന്നുള്ള പോളിംഗ് വിവിരങ്ങള്‍ പോള്‍ മാനേജര്‍ ആപ്പിലൂടെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ അപ്ഡേറ്റ് ചെയ്യും. കൂടാതെ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍, സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം ക്യാമറയിലൂടെ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് കണ്ട്രോള് റൂമില്‍ നിന്നുമാണ്.
പോള്‍ മാനേജര്‍ ആപ്പിൻ്റെ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ കെ. ജ്യോതി, വെബ് കാസ്റ്റിംഗ് ലൈവിൻ്റെ നോഡല്‍ ഓഫീസര്‍ കേരള സ്റ്റേറ്റ് ഐ.ടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍, റവന്യൂ, അക്ഷയ പദ്ധതി, കെല്‍ട്രോണ്‍, പൊലീസ്, എന്‍.ഐ .സി, ബി.എസ്.എന്‍.എല്‍ തുടങ്ങിയ വകുപ്പുകളിലെ 80 ഓളം ഉദ്യോഗസ്ഥരെയാണ് കണ്ട്രോള് റൂം പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്.



