THRISSUR

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷo നടത്തി

മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ 27- വാർഷികം ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ. ദേവസ്സിയുടെ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ് കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. കില ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷത്തിൽ ആദരിക്കലും പുരസ്കാര വിതരണവും എം എൽ എ നിർവഹിച്ചു. സ്ത്രീശാക്തീകരണവും ലിംഗസമത കുടുംബശ്രീയുടെ പങ്ക് ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ കില മാസ്റ്റർ ട്രെയ്നർ കെ.പി. ശശികല സെമിനാർ അവതരിപ്പിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു അജയകുമാർ സ്വാഗതവും വൈസ് ചെയർപേഴ്‌സൺ ലിൻ്റ അജോ നന്ദിയും പറഞ്ഞു. കുടുംബശ്രീ മെമ്പർ സെക്രട്ടറി സുനില പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സ‌ൺ രഞ്ജു വാസുദേവൻ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മെറീന ബാബു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫ്രാൻസി ടീച്ചർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ സുരേന്ദ്രനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എൻ അനൂപ്, സതി വിശ്വനാഥൻ, ഇ.ടി. ബിജു, സി.പി. ജോർജ്ജ്, ബിന്ദു രമേഷ്, വനജ മോഹനൻ, മനോജ് കുഴിപറമ്പിൽ, കെ.ആർ സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.