കൂട്ടാല 157-ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം
കൂട്ടാല: പുതിയ കെട്ടിടത്തിൻ്റെ തിളക്കത്തിൽ സ്മാർട്ടായി കൂട്ടാല 157-ാം നമ്പർ അങ്കണവാടി. വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിയിൽ നിന്ന് അങ്കണവാടിയിലെ 16 കുരുന്നുകൾക്കും പ്രവർത്തകർക്കും മോചനമായി. ക്ലാസ്റൂമും, അടുക്കള, സ്റ്റോർ റൂം, ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് കുരുന്നുകൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രദേശവാസികൾ സൗജന്യമായി വിട്ടുനൽകിയ നാല് സെൻ്റ് ഭൂമിയിലാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. സ്മാർട്ടായ അങ്കണവാടി കെട്ടിടം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നാടിന് സമർപ്പിച്ചു.



