തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടിക്ക് പുതിയ കെട്ടിടം
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടിയുടെ പുതിയ കെട്ടിടം എ.സി മൊയ്തീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായ ചടങ്ങില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി നഫീസ മുഖ്യാതിഥിയായി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടിക്കാണ് പുതിയ കെട്ടിടമൊരുങ്ങിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ രാധാകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമന സുഗതന്, ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എം സജി, സ്വപ്ന പ്രദീപ്, ബ്ലോക്ക് സെക്രട്ടറി അന്‍സാര്‍ അഹമ്മദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി. വിനീത ഉണ്ണികൃഷ്ണന്, അങ്കണവാടി വര്‍ക്കര്‍ ലിസി വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.



