പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി: അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം
പത്രപ്രവര്‍ത്തകേതര ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ വിവിധ കാരണങ്ങളാല്‍ അംഗത്വം റദ്ദായവര്‍ക്ക് ഒക്ടോബര്‍ 28 നകം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. അംശദായം അടവ് മുടങ്ങിയ മാസം മുതലുള്ള പൂർണ കുടിശ്ശികത്തുക 10 ശതമാനം പിഴ സഹിതം ഒറ്റത്തവണയായി അടയ്ക്കണം. ഓരോ കാലയളവിലും നിശ്ചയിച്ച നിരക്കിലാണ് അംശദായത്തുക ഈടാക്കുക. മൂന്നു തവണയില്‍ കൂടുതല്‍ അംഗത്വം റദ്ദായവരുടെ അപേക്ഷ പരിഗണിക്കില്ല. എന്തു കാരണത്താലാണ് അടവു മുടങ്ങിയത് എന്നു വ്യക്തമാക്കുന്ന അപേക്ഷ, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ളതും നിശ്ചിതമാതൃകയിലുള്ളതുമായ എംപ്ലോയ്മെന്‍റ് സര്‍ട്ടിഫിക്കറ്റ്, പാസ് ബുക്ക്, ഓൺലൈൻ അടച്ച ഇ-ചലാനുകൾ എന്നിവയുടെ അസ്സലുകളും പകർപ്പുകളും ഇതുവരെ എത്ര പ്രാവശ്യം അംഗത്വം റദ്ദായിട്ടുണ്ട്/ പുനഃസ്ഥാപിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച സത്യപ്രസ്താവനയും സമര്‍പ്പിക്കണം. വിലാസം, ജനനത്തിയതി, പത്രസ്ഥാപനം, നോമിനിയുടെ പേര് എന്നിവയില്‍ തിരുത്തലുകള്‍ വരുത്താനും അപേക്ഷ നല്‍കാം.
വിശദവിവരങ്ങൾക്ക് ഫോൺ: 9846979162.



