THRISSUR

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഉപ്പേരി ചലഞ്ചുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

പെരിങ്ങോട്ടുകര : പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിനായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഉപ്പേരി ചലഞ്ച് സംഘടിപ്പിച്ചു. ഓണാഘോഷത്തിനോടനുബന്ധിച്ചായിരുന്നു പരിപാടി.

സ്കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് പ്രവീണ അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ ഉപ്പേരി ചലഞ്ച് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഇൻചാർജ് രാജു മാസ്റ്റർ, സ്ക്കൂൾ വികസന സമിതി അoഗം രാമൻ നമ്പൂതിരി, എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത ടീച്ചർ എൻ എസ് എസ് വളണ്ടിയർമാരായ കൃഷ്ണാനന്ദ്, നിരജ്ഞന, അഭിനവ്, ദേവനന്ദ, അൻസീന മനോജ് എന്നിവർ പ്രസംഗിച്ചു.