THRISSUR

കേരള നിയമസഭാ വിവിധ വകുപ്പുകളിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 062 കുന്നംകളം നിയോജക മണ്ഡലത്തിൻ്റെ സ്ഥിരം സ്ട്രോംങ്ങ് റൂമായ അരിയന്നൂർ ശ്രീകൃഷ്ണാ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ സ്ട്രോങ്ങ് റൂമിൻ്റെ ജനലുകളും വാതിലും, മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.

ജി.എസ്.റ്റി രജിസ്ട്രേഷനുള്ള താൽപര്യമുളള സ്ഥാപനങ്ങൾ/വ്യക്തികൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ മാർച്ച് 21 ന് മൂന്ന് മണിയ്ക്ക് മുൻപായി ഇ.ആർ.ഒ കുന്നംകുളം-062 മുൻപാകെ സമർപ്പിക്കണം. കവറിന് മുകളിൽ “കേരള നിയമസഭ പൊതു തെരഞ്ഞെടുപ്പ്-2026 കുന്നംകുളം-062 നിയമസഭാ മണ്ഡലം (സ്ട്രോംങ്ങ് റൂം)” എന്ന് രേഖപ്പെടുത്തണം. വിശദാംശങ്ങൾ ഇലക്ട്രൽ രജിസ്റ്റട്രേഷൻ ഓഫീസറിൽ നിന്നും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവയലൻസ് ടീമുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി കുന്നംകുളം 062 നിയോജകമണ്ഡലത്തിലെ ഒരു എസ്.എസ്.ടി പോയിന്റിലെ ടീമിന് ആവശ്യമായ പന്തൽ, കസേരകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.

ക്വട്ടേഷനുകൾ മാർച്ച് 21 ന് വൈകീട്ട് മൂന്ന് മണിയ്ക്ക് മുൻപായി കുന്നംകുളം-062 ഇ.ആർ.ഒ മുൻപാകെ സമർപ്പിക്കേണ്ടതാണ്. താൽപര്യമുളള ജി.എസ്.റ്റി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾ, വ്യക്തികൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. കവറിന് മുകളിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 കുന്നംകുളം- 62 നിയമസഭാ മണ്ഡലം (എസ്.എസ്.ടി പന്തൽ ) എന്ന് രേഖപ്പെടുത്തേണ്ടതാണ്. വിശദാംശങ്ങൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 063 ഗുരുവായൂർ നിയോജക മണ്ഡലത്തിൻ്റെ താൽക്കാലിക സ്ഥിരം സ്ട്രോംങ്ങ് റൂമുകളായ അരിയന്നൂർ ശ്രീകൃഷ്ണാ കോളേജിലേയും ചാവക്കാട് എം.ആർഎം ഹയർ സെക്കൻഡറി സ്കൂളിലേയും സ്ട്രോംങ്ങ് റൂമിന്റേയും ജനലുകളും വാതിലുകളും മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്ട്രേഷൻ ഉളള താല്പര്യമുള്ള സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ക്വട്ടേഷനുകൾ മാർച്ച് 21 ന് രാവിലെ 11 മണിക്ക് മുൻപായി ഇ.ആർ.ഒ ഗുരുവായൂർ 063 മുൻപാകെ സമർപ്പിക്കണം. കവറിന് മുകളിൽ “കേരള നിയമസഭ പൊതു തെരഞ്ഞെടുപ്പ്-2026 ഗുരുവായൂർ – 063 നിയമസഭാ മണ്ഡലം (സ്ട്രോംങ്ങ് റൂം)“ എന്ന് രേഖപ്പെടുത്തണം. വിശദാംശങ്ങൾ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറിൽ നിന്നും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവയലൻസ് ടീമുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഗുരുവായൂർ-063 നിയോജകമണ്ഡലത്തിലെ ഒരു എസ്.എസ്.ടി പോയിന്റിലെ ടീമിന് ആവശ്യമായ പന്തൽ, കസേരകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.

2026 ജി.എസ്.റ്റി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾ, വ്യക്തികളിൽ എന്നിവരിൽ താൽപര്യമുള്ളവർക്ക് ക്വട്ടേഷനുകൾ സമർപ്പിക്കാം. ക്വട്ടേഷനുകൾ മാർച്ച് 21 ന് രാവിലെ 11.00 മണിയ്ക്ക് മുൻപായി ഗുരുവായൂർ-063 ഇ.ആർ.ഒ മുൻപാകെ സമർപ്പിക്കേണ്ടതാണ്. കവറിന് മുകളിൽ ‘കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഗുരുവായൂർ-063 നിയമസഭാ മണ്ഡലം (എസ്.എസ്.ടി പന്തൽ etc) എന്ന് രേഖപ്പെടുത്തേണ്ടതാണ്. വിശദാംശങ്ങൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂര്‍ എഞ്ചിനീയര്‍ കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലും മെക്കാനിക്കല്‍ വിഭാഗത്തിലും സ്‌ട്രോങ് റൂമിന്റെ ജനലകളും വാതിലും മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ മാത്രമാണ് ക്വട്ടേഷന്‍ നടപടികളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. താത്പ്പര്യമുള്ള സ്ഥാപനങ്ങള്‍ നിശ്ചിത നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ‘കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026-നാട്ടിക, ഒല്ലൂര്‍ നിയമസഭാമണ്ഡലം (എസ്എസ്ടി പന്തല്‍ തുടങ്ങിയവ)” എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തി മാര്‍ച്ച് 21 ന് വൈകീട്ട് മൂന്നിനകം ഇ.ആര്‍.ഒ ഒല്ലൂര്‍, നാട്ടിക ഓഫീസുകളില്‍ സമര്‍പ്പിക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഒല്ലൂര്‍, നാട്ടിക നിയോജകമണ്ഡലങ്ങളിലെ എസ്.എസ്.ടി പോയിന്റുകളിലെ ടീമുകള്‍ക്ക് ആവശ്യമായ പന്തല്‍, കസേരകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ക്വട്ടേഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 21 ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി ഇ.ആര്‍.ഒ ഒല്ലൂര്‍, നാട്ടിക ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പ് 2026 – നാട്ടിക ഒല്ലൂര്‍ നിയമസഭാ മണ്ഡലം (എസ്.എസ്.ടി പന്തല്‍ തുടങ്ങിയവ) എന്ന് രേഖപ്പെടുത്തണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ താല്‍ക്കാലിക സ്‌ട്രോങ്ങ് റൂമുകളായ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും, മണലൂര്‍ നിയോജകമണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും സ്‌ട്രോങ്ങ് റൂമിന്റെ ജനലുകളും വാതിലുകളും മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ നിശ്ചിത നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ മാര്‍ച്ച് 21 ന് വൈകീട്ട് മൂന്നിനകം കൈപ്പമംഗലം, മണലൂര്‍ ഇ.ആര്‍.ഒമാര്‍ക്ക് സമര്‍പ്പിക്കണം. കവറിന് മുകളില്‍ ‘കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പ് 2026 കൈപ്പമംഗലം നിയമസഭാമണ്ഡലം (സ്‌ട്രോങ്ങ് റൂം)’ എന്ന് രേഖപ്പെടുത്തണം.