THRISSUR

⛈️മഴയും കാറ്റും ഇടിമിന്നലും, പെരിഞ്ഞനത്ത് വീട് തകർന്നു

പെരിഞ്ഞനം : കൊടുങ്ങല്ലൂർ താലൂക്ക് പെരിഞ്ഞനം വില്ലേജ്, പെരിഞ്ഞനം പഞ്ചായത്തിൽ ഇന്നലേ വൈകീട്ട് ചെയ്ത മഴയിലും കാറ്റും – ഇടിമിന്നലും, തെങ്ങ് വീണ് പെരിഞ്ഞനത്ത് വീട് തകർന്നു. പെരിഞ്ഞനം ആറാട്ട്കടവ് കടപ്പുറത്ത് പള്ളായിൽ പ്രഹ്ളാദൻ്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്കാണ് വലിയ തെങ്ങ് ഒടിഞ്ഞു വീണത്, പടിഞ്ഞാറു ഭാഗത്തുനിന്നുള്ള ശക്തമായ കാറ്റ് കണ്ടു ഭയന്ന കുടുംബാംഗങ്ങൾ ഈ സമയം കിഴക്കുഭാഗത്തെ മുറിയിലായിരുന്നതിനാൽ വലിയ വിപത്ത് ഒഴിവാകുകയായിരുന്നു. സംഭവത്തിൽ വീട് ഭാഗികമായി തകർന്നു, ഓടുകളും പട്ടികയും തകർന്ന് മുറിക്കകത്ത് വീണു, തത്സമയം മഴ മുറിക്കകത്ത് പെയ്തിറങ്ങുന്നതായി പ്രഹ്ളാദൻ പറഞ്ഞു. സംഭവത്തെ തുടർന്ന് കുടുംബം ബന്ധുവീട്ടിലേക്ക് മാറിയതായി Village officer അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *