THRISSUR

റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി

പാലക്കാട്: പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം നാടായ ഛത്തീസ്ഗഢിലേക്ക് കൊണ്ട് പോയി. കേരളത്തിലെത്തിയ കുടുംബാംഗങ്ങള്‍ റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം ഏറ്റെടുത്ത ശേഷമാണ് കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം റായ്പൂരിലേക്ക് കൊണ്ട് പോയത്. തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിൻ്റെ ഏകോപനത്തിലാണ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ചിലവില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഇതേ വിമാനത്തില്‍ തന്നെയാണ് റാം നാരായണ്‍ ബാഗേലിൻ്റെ കുടുംബാംഗങ്ങളും ഒപ്പം എത്തിയിരുന്നവരും യാത്ര ചെയ്യുക. ഡിസംബര്‍ 23 രാവിലെ 11.55 ന് ഇന്‍ഡിഗോ വിമാനത്തില്‍ റായ്പ്പൂരിലേക്ക് പുറപ്പെട്ട സംഘം രാത്രി 8.35 ന് അവിടെ എത്തി. റായ്പ്പൂരില്‍ നിന്ന് ഗ്രാമത്തിലേക്കുള്ള യാത്രക്കായി ആംബുലന്‍സ് സൗകര്യവും സജ്ജമാക്കിരുന്നു.