THRISSUR

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് 2025: അപേക്ഷകൾ ക്ഷണിച്ചു

SSLC CBSE പാസ്സായവരും Plusone cbse സ്കൂളുകളിൽ തന്നെ പ്രവേശനം നേടിയ ഒറ്റ പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. അവരുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണിത്. 2025 ഒക്ടോബ‍ർ 23 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.സ്കോളർഷിപ്പിൽ ട്യൂഷൻ ഫീസ് ഉൾപ്പടെയാണ് നൽകുക.

മാനദണ്ഡങ്ങൾ

1 . വിദ്യാർത്ഥി മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം.
2 . സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് എങ്കിലും നേടിയിരിക്കണം.
3 . സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളിൽ 11ആം ക്ലാസിൽ എൻട്രോൾ ചെയ്തിരിക്കണം.
4 . ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് ട്യൂഷൻ പ്രതിമാസം 1500 കവിയരുത്.
5 . എൻ ആർ ഐ അപേക്ഷകർക്ക് ട്യൂഷൻ പ്രതിമാസം ആറായിരത്തിൽ കവിയരുത്.

അപേക്ഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥികൾ എല്ലാ യോഗ്യത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. cbseit.in എന്ന സിബിഎസ്ഇ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആവശ്യമായ രേഖകൾ
1 . പത്താം ക്ലാസ് മാർക്ക് ഷീറ്റിന്റെ ഔദ്യോഗിക പകർപ്പ്.
2 . വിദ്യാർത്ഥി ഒറ്റ പെൺകുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അല്ലെങ്കിൽ നോട്ടറി എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്.
3 . നിലവിലെ സ്കൂളിൽ പ്രിൻസിപ്പൽ നിന്നുള്ള എൻട്രോൾമെന്റും ഫീസ് വിവരങ്ങൾ സ്വീകരിക്കുന്ന സ്കൂൾ അണ്ടർടേക്കിങ്.
4 . ബാങ്ക് പാസ്ബുക്ക്
5 . ട്യൂഷൻ ഫീസ് അടച്ചതിൻ്റെ രസീത്
6 . പാസ്പോർട്ട് സൈസ് ഫോട്ടോ

ഫണ്ട് നേരിട്ട് കൈമാറ്റം ചെയ്യുന്നു.സമർപ്പിച്ച എല്ലാ അപേക്ഷകളും വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്കൂൾ വെരിഫൈ ചെയ്യണം. പൂരിപ്പിക്കാത്തതോ ശരിയായ രീതിയിൽ വെരിഫൈ ചെയ്യാത്തതോ ആയ അപേക്ഷകൾ നിരസിക്കപ്പെടുകയും സ്കോളർഷിപ്പിനായി പരിഗണിക്കാതിരിക്കുകയും ചെയ്യും. സ്കോളർഷിപ്പ് തുക ട്യൂഷൻ ഫീസ് വഹിച്ചുകൊണ്ട് സാമ്പത്തിക സഹായം നൽകുന്നു. കൂടാതെ ഒരിക്കൽ സ്കോളർഷിപ്പ് റദ്ദാക്കുകയോ നിർത്തലാക്കുകയോ ചെയ്താൽ ഭാവി വർഷങ്ങളിൽ വിദ്യാർത്ഥിക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.