SC വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഉറപ്പാക്കി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്
തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷം SC വിദ്യാർത്ഥികൾക്ക് പഠനമുറി ഉപഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും നടന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം നൗഷാദിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡൻ്റ് രഞ്ജില ഗിരി ഉദ്ഘാടനവും ആദ്യ ഗഡു വിതരണവും നടത്തി.

ആശംസകർ നേർന്ന് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹാമില സലിം,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷോല മഹേഷ് , നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി . വിനു , ബ്ലോക്ക് മെമ്പർ ഇർഷാദ് എന്നിവർ സംസാരിച്ചു . ബ്ലോക്ക് മെമ്പർമാരായ കെ . ബി സുധ , ടി . പി സോമൻ , അജ്മൽ ഷെരീഫ് , താര ബാബു , ഷൈന മുഹമ്മദ്, ഹസീന സാജു എന്നിവർ സംസാരിച്ചു . പഠനമുറി ഗുണഭോക്താക്കൾ ആദ്യ ഗഡു ഏറ്റുവാങ്ങി . ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം . എസ് ഭാസ്കരൻ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ കൈരളി കെ. കെ നന്ദിയും പറഞ്ഞു.




