THRISSUR

സൗഹൃദ ഫൗണ്ടേഷൻ ലോഗോ പ്രകാശനം നടത്തി

തൃശ്ശൂർ: സൗഹൃദ ഫൗണ്ടേഷൻ തൃശ്ശൂരിൻ്റെ പുതിയ ലോഗോയുടെ പ്രകാശനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. ചടങ്ങിൻ്റെ ഭാഗമായി ഫൗണ്ടേഷൻ നേതാക്കൾ ബിഷപ്പിന് പൊന്നാട അണിയിച്ച് ആദരം നൽകി.

ഫൗണ്ടേഷൻ പ്രസിഡണ്ട് ആന്റോ തൊറയൻ, സെക്രട്ടറി ബാബു ജോർജ് വടക്കൻ, ട്രഷറർ ജോഷി ആലപ്പാട്ട്, വൈസ് പ്രസിഡണ്ട് പോൾ ചിറ്റിലപ്പിള്ളി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.