തിരഞ്ഞെടുപ്പിന് തൃശ്ശൂർ ജില്ല സജ്ജം: ജില്ലാ കളക്ടർ
തൃശ്ശൂർ: ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൃശ്ശൂർ ജില്ലാ സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. സുതാര്യവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുളള എല്ലാ നടപടികളും ഒരുക്കങ്ങളും സ്വീകരിച്ചു വരുന്നു. ജില്ലയിൽ ഏപ്രിൽ 9 ന് വ്യാഴം രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പിനുളള സമയം. നിലവിൽ ആകെ 25,23,810 വോട്ടർമാരുണ്ട്. 12,99 ,911 സ്ത്രീകളും 1,223,852 പുരുഷൻമാരും 19 ട്രാൻസ്ജെൻഡറും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നു. വോട്ടർമാരിൽ 51.5 ശതമാനം സത്രീകളും 48.49 ശതമാനം പുരുഷൻമാരും ഉൾപ്പെട്ടിട്ടുളളാണ്. ജില്ലയിൽ ആകെ 2839 പോളിംഗ് സ്റ്റേഷനുകളാണുളളത്.
നിയോജകമണ്ഡലം തിരിച്ചുളള വോട്ടർമാരുടെ തരംതിരിച്ചുളള ലിസ്റ്റ്
AC No.
AC Name
Male
Female
Third Gender
Total
61
CHELAKKARA
98597
104983
0
203580
62
KUNNAMKULAM
95204
100710
1
195915
63
GURUVAYOOR
106094
111552
3
217649
64
MANALUR
108152
113029
1
221182
65
WADAKKANCHERY
97156
104071
3
201230
66
OLLUR
91043
96587
1
187631
67
THRISSUR
76393
84289
1
160683
68
NATTIKA
97514
105229
1
202744
69
KAIPAMANGALAM
87787
94446
3
182236
70
IRINJALAKKUDA
93705
100347
2
194054
71
PUTHUKKAD
94101
97635
0
191736
72
CHALAKKUDY
87264
91293
1
178558
73
KODUNGALLUR
90872
95740
0
186612
Total
1223882
1299911
17
2523810
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർബന്ധിത സമ്മതിദാനവകാശം ഉറപ്പു വരുത്തുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു നിരീക്ഷകർ, ചെലവ് നിരീക്ഷകർ, പോലീസ് നിരീക്ഷകൻ എന്നവരെ നിയോഗിച്ചിട്ടുളളതാണ്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.
ജില്ലയിലെ 13 നിയസഭാമണ്ഡലങ്ങളുടെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം
Polling Station Details
Kerala >> THRISSUR >> All ACs
AC NO
AC NAME
URBAN
RURAL
Total PS
61
CHELAKKARA
0
218
218
62
KUNNAMKULAM
46
160
206
63
GURUVAYOOR
86
146
232
64
MANALUR
16
219
235
65
WADAKKANCHERY
64
167
231
66
OLLUR
79
136
215
67
THRISSUR
211
0
211
68
NATTIKA
0
225
225
69
KAIPAMANGALAM
0
191
191
70
IRINJALAKKUDA
58
165
223
71
PUTHUKKAD
0
225
225
72
CHALAKKUDY
47
172
219
73
KODUNGALLUR
59
149
208
Total
666
2173
2839
പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 8 ന്
വോട്ടെടുപ്പിനുളള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 8 ബുധൻ രാവിലെ 8 മുതൽ ജില്ലയിലെ നിശ്ചയിച്ചിട്ടുളള വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുളളത്. ഏപ്രിൽ 29നു രാവിലെ മോ്‌പോളിങ് ആരംഭിക്കുന്നതു മുതൽ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും. ജില്ലയിലെ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളുണ്ടായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. 26 ബൂത്തുകളാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ബൂത്തുകളായി നിശ്ചയിച്ചിട്ടുണ്ട്.
തിരിച്ചറിയൽ കാർഡ് നിർബന്ധം
വോട്ടുചെയ്യുന്നതിന്… ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.
-ആധാർ കാർഡ്
-മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്
-ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
തൊഴിൽ മന്ത്രാലയത്തിൻ്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ
സ്മാർട്ട് കാർഡ്
-ഡൈവിങ് ലൈസൻസ്
-പാൻകാർഡ്
-ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്
ഇന്ത്യൻ പാസ്പോർട്ട്
-ഫോട്ടോ പതിച്ച പെൻഷൻ രേഖ
-കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവന്മ
നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ്
-എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരി.. കാർഡ്
-ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സം ഭിന്നശേഷി തിരിച്ചറിയൽ കാർഡ്
പരസ്യപ്രചാരണം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം
ഏപ്രിൽ 07 വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.
മദ്യനിരോധനം
വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തും. ഏറം വൈകിട്ട് ആറിന് വൈകിട്ട് ആറു മുതൽ ഏപ്രിൽ 09 വൈകിട്ട് ആറു വരെ ആയി പ്രഖ്യാപിക്കും.
വോട്ടെടുപ്പ് ദിവസത്തെ പെരുമാറ്റചട്ടം എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും താഴെ പറയുന്ന മാതൃക പാലിക്കേണ്ടതാണ്.
-സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തട ഇല്ലാതെ ജനങ്ങൾക്ക് പൂർണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നത സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥ സഹകരിക്കുക.
-സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, വ്യാ
രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷൻ്റെ 100 മീറ്റർ പരിധിക്കുള്ളിൽ വോട്ടു തേടുക, വേ അവസാനിക്കാൻ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂർ മുമ്പ് പരിധിക പൊതുയോഗങ്ങൾ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടം യാത്രാസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റും കാണുന്നവ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ജാഗരൂഗരായി
-അംഗീകൃത പ്രവർത്തകർക്ക് ബാഡ്‌ജുകളും തിരിച്ചറിയൽ കാർഡുകളും നൽകുക
-സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്‌ളിപ്പുകൾ വെള്ളക്കട ആയിരിക്കുമെന്നും ചിഹ്നമോ സ്ഥാനാർഥിയുടെ പേരോ കക്ഷിയുടെ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പാക്കണം.
-പോളിങ് ദിനത്തിലും അതിനു മുൻപുള്ള 48 മണിക്കൂർ സമയവും മദ്യം വിത വിതരണം നടത്തുകയോ ചെയ്യുന്നതിൽനിന്ന് വിട്ടു നിൽക്കണം.
-പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകൾക്കു സമീപവും അനാവശ്യമായ ആൾക്കൂട്ടം പാടില്ല.
-സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാടരഹിതമാകണം. അവിടെ ചുവർ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദർശിപ്പിക്കാനോ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യാനോ പാടില്ല.
-വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പെർമിറ്റ് വാങ്ങി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.
-സമ്മതിദായകർ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയോ ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളിൽ പ്രവേശിക്കരുത്.
അസന്നിഹിത വോട്ടർമാർക്ക് വീടുകളിൽ വോട്ട് ചെയ്യാം
എറണാകുളം ജില്ലയിൽ അസന്നിഹിത വോട്ടർമാർക്ക് വീടുകളിൽ വോട്ട് ചെയ്യാം. 65 പിന്നിട്ടവർക്കും സൗകര്യമൊരുക്കുന്നത്. ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന്
പോളിങ് സ്റ്റേഷനിലെ സൗകര്യങ്ങൾ
ഭിന്നശേഷിക്കാർക്കും അവശരായവർക്കുമായി വീൽചെയർ സൗകര്യം, വോട്ടു രേഖപ്പെടുത്താൻ എത്തുന്നവർക്ക് കുടിവെള്ളം കനത്ത വെയിലിൽ നിന്നുമുള്ള സംരക്ഷണത്തിന് തണൽ സംവിധാനം എന്നിവ ഏർപ്പെടുത്തുന്നതാണ്
വോട്ടെണ്ണൽ മെയ് നാലിന്
No. and Name of Assembly Constituency
Name of Collection/ Distribution Centre
Name of Counting Location
Name of Proposed Counting Centre
61-CHELAKKARA (SC)
GHSS CHERUTHURUTHY
THRISSUR
GOVT. ENGINEERING COLLEGE, THRISSUR
62-KUNNAMKULAM
SREEKRISHNA COLLEGE, ARIYANNUR, GURUVAYUR
ARIYANNUR, GURUVAYUR
SREEKRISHNA COLLEGE, ARIYANNUR, GURUVAYUR
63-GURUVAYOOR
MRRM HSS CHAVAKKAD
ARIYANNUR, GURUVAYUR
SREEKRISHNA COLLEGE, ARIYANNUR, GURUVAYUR
64-MANALUR
SREEKRISHNA HIGHER SECONDARY SCHOOL, GURUVAYUR
ARIYANNUR, GURUVAYUR
SREEKRISHNA COLLEGE, ARIYANNUR, GURUVAYUR
65-WADAKKANCHERY
GOVT. ENGINEERING COLLEGE, THRISSUR
THRISSUR
GOVT. ENGINEERING COLLEGE, THRISSUR
66-OLLUR
GOVT. ENGINEERING COLLEGE, THRISSUR
THRISSUR
GOVT. ENGINEERING COLLEGE, THRISSUR
67-THRISSUR
GOVT. ENGINEERING COLLEGE, THRISSUR
THRISSUR
GOVT. ENGINEERING COLLEGE, THRISSUR
68-NATTIKA(SC)
GOVT. ENGINEERING COLLEGE, THRISSUR
THRISSUR
GOVT. ENGINEERING COLLEGE, THRISSUR
69-KAIPAMANGALAM
ST.JOSEPH HIGHER SECONDARY SCHOOL ,MATHILAKAM
IRINJALAKUDA
CHRIST COLLEGE IRINJALAKUDA
70-IRINJALAKUDA
CHRIST COLLEGE, IRINJALAKUDA
IRINJALAKUDA
CHRIST COLLEGE IRINJALAKUDA
71-PUTHUKKAD
CHRIST COLLEGE, IRINJALAKUDA
IRINJALAKUDA
CHRIST COLLEGE IRINJALAKUDA
72-CHALAKUDY
CARMEL HIGHER SECONDARY SCHOOL, CHALAKUDY
IRINJALAKUDA
CHRIST COLLEGE IRINJALAKUDA
73-KODUNGALLUR
P Bhaskaran Memorial Higher Secondary School Kodungallur
IRINJALAKUDA
CHRIST COLLEGE IRINJALAKUDA
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ (Representation of the People Act) സെക്ഷൻ 77(1) തിരഞ്ഞെടുപ്പ് ചെലവുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
ചെലവ് കണക്കുകൾ സൂക്ഷിക്കൽ ഓരോ സ്ഥാനാർത്ഥിയും താനോ തന്റെ ഇലക്ഷൻ ഏജന്റോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ ചെലവുകളുടെയും കൃത്യവും പ്രത്യേകവുമായ കണക്കുകൾ സൂക്ഷിക്കേണ്ടതാണ്.
കാലയളവ്: നാമനിർദ്ദേശ പത്രിക സമർപ്പിച്ച തീയതി മുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി വരെയുള്ള (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) കാലയളവി ചെലവുകളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനുള്ളിൽ ഈ ചെലവ് കണക്കുകൾ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതുണ്ട്.
ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 176
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പണമിടപാടുകളെ (Illegal payments in connection with an election) കറിച്ചാണ് വ്യക്തമാക്കുന്നത്. ഈ വകുപ്പിലെ പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
അധികാരമില്ലാത്ത ചെലവുകൾ: ഒരു സ്ഥാനാർത്ഥിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം ചെലവഴിക്കുന്നത് കുറ്റകരമാണ്. പൊതുയോഗങ്ങൾ നടത്തുക, പരസ്യങ്ങൾ നൽകുക, നോട്ടീസുകളോ പ്രസിദ്ധീകരണങ്ങളോ സ്ഥാനാർത്ഥിയുടെ അനുമതിയില്ലാതെ പണം ചെലവഴിക്കാൻ പാടില്ല. തുടങ്ങിയവയ്ക്കായി
ശിക്ഷ ഈ നിയമം ലംഘിക്കുന്നവർക്ക് 10,000 രൂപ വരെ പിഴ ശിക്ഷയായി ലഭിക്കാം.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ (Representation of the People Act) സെക്ഷൻ 126, തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്തെ പ്രചാരണ നിയന്ത്രണങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ഈ നിയമപ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് താഴെ പറയുന്ന
കാര്യങ്ങൾ നിരോധിച്ചിരിക്കുന്നു:
ബന്ധപ്പെട്ട പൊതുയോഗങ്ങൾ വിളിച്ചു കൂട്ടാനോ, നടത്താനോ, അതിൽ പങ്കെടുക്കാനോ പാടുള്ളതല്ല.
പൊതുയോഗങ്ങളും
ഘോഷയാത്രകളും: തിരഞ്ഞെടുപ്പുമായി
മാധ്യമങ്ങളിലെ പ്രചാരണം: ടെലിവിഷൻ, റേഡിയോ അല്ലെങ്കിൽ സമാനമായ ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.
കലാപരിപാടികൾ: സംഗീത പരിപാടികൾ, നാടകങ്ങൾ അല്ലെങ്കിൽ മറ്റ് വിനോദ പരിപാടികൾ വഴി വോട്ടർമാരെ ആകർഷിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്.
അഭിപ്രായ സർവേകൾ: വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ഒപ്പീനിയൻ പോളുകളോ (Opinion Polls) മറ്റ് സർവേ ഫലങ്ങളോ ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കാൻ പാടില്ല.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 127A-യിലെ വ്യവസ്ഥകൾ അനുസരിച്ചാണ് തിരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്ററുകൾ മുതലായവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വകുപ്പ് 127A-യിൽ വ്യവസ്ഥകൾ നൽകിയിരിക്കുന്നു:
(1) പ്രിന്ററുടെയും പ്രസാധകന്റെയും പേരുകളും വിലാസങ്ങളും പതിഞ്ഞിട്ടില്ലാത്ത ഏതെങ്കിലും തിരഞ്ഞെടുപ്പ് ലഘുലേഖയോ പോസ്റ്ററോ ആരും അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്.
(2) ആരും സ്വന്തം നിലയിൽ ഏതെങ്കിലും തിരഞ്ഞെടുപ്പ് ലഘുലേഖയോ പോസ്റ്ററോ അച്ചടിക്കരൂത്
(3) രേഖ അച്ചടിച്ചതിനുശേഷം, പ്രഖ്യാപനത്തിൻ്റെ ഒരു പകർപ്പ് പ്രിന്റ്ർ രേഖയുടെ ഒരു പകർപ്പിനൊപ്പം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയയ്ക്കണം. മറ്റേതെങ്കിലും സാഹചര്യത്തിൽ മറ്റ് ജില്ലകളിൽ അച്ചടിച്ചവ അത് അച്ചടിച്ച ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കുക.
വോട്ടെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും സമാധാനപരമായി നടത്തുന്നതിനും പൊതുജനങ്ങളും, വിവിധ രാഷ്ട്രീയ പാർട്ടികളും, സ്ഥാനാർത്ഥികളും എല്ലാ സഹായ സഹകരണങ്ങളും നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.


