തൃശൂർ താലൂക്ക് സ്റ്റേ പട്ടയ അദാലത്ത് നാളെ
തൃശൂർ: തൃശൂർ താലൂക്കിലെ സ്റ്റേ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും. തൃശൂർ താലൂക്കിലെ ആറോളം വില്ലേജുകളിലെ സ്റ്റേ പട്ടയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് അദാലത്ത് നടത്തുന്നത്. അദാലത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 10) രാവിലെ 10:30 ന് വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, അംഗങ്ങൾ എന്നിവർ പങ്കെടുക്കും.



