THRISSUR

ആളൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ നാടിനു സമർപ്പിച്ചു

ആളൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ എടാർമറ്റം റോഡും ആളൂപറമ്പിൽ റോഡും നാടിനു സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് 21-ാം വാർഡിലെ എടാർമറ്റം റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. 13-ാം വാർഡ് ആളൂപറമ്പിൽ റോഡ് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പൂർത്തീകരിച്ചിരിക്കുന്നത്. ചടങ്ങിൽ വൈസ് പ്രസിഡണ്ട് രതി സുരേഷ്, പഞ്ചായത്ത്‌ അംഗങ്ങൾ, വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.