സി-ആപ്റ്റ് കോഴിക്കോട് സബ് സെന്ററിൽ കെ.ജി.ടി.ഇ പ്രിന്റിംഗ് കോഴ്സുകളിൽ ഒഴിവ്
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത കെ.ജി.ടി.ഇ ഓഫ്സെറ്റ് പ്രിന്റിംഗ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴിക്കോട് സബ് സെന്ററിൽ 2026-27 അധ്യയന വർഷത്തിൽ നടത്തുന്ന ഒരു വർഷത്തെ പി.എസ്.സി അംഗീകൃത കോഴ്സുകളിലേക്കാണ് പ്രവേശനം. കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്നിവയാണ് ഒഴിവുള്ള കോഴ്സുകൾ. എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും മറ്റ് സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും നിയമാനുസൃതമായ വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യങ്ങളും സ്റ്റൈപ്പന്റും ലഭിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20-നകം കോഴിക്കോട് റാം മോഹൻ റോഡിലുള്ള ബൈരായിക്കുളം എൽ.പി സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സി-ആപ്റ്റ് സബ് സെന്റർ ഓഫീസറുമായി ബന്ധപ്പെടണം. ഫോൺ: 0495 2723666, 0495 2356591, 9496882366. ഇ മെയിൽ: kozhikode@captkerala.com.



