THRISSUR

വലപ്പാട് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകളും ചികിത്സാ സഹായവും വിതരണം ചെയ്തു

വലപ്പാട്: സർവീസ് സഹകരണ ബാങ്കിൻ്റെ വിദ്യാഭ്യാസ അവാർഡുകളും ചികിത്സാ സഹായവും വിതരണം ചെയ്തു. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് ബിനു എൻ. ശ്രീധർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ബ്ലോക്ക് മെംബർ സി.ആർ. ഷൈൻ, പഞ്ചായത്ത് മെംബർ ഇ.പി. അജയഘോഷ്, ബാങ്ക് ഡയറക്ടർ കുട്ടൻ മാസ്റ്റർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോവിന്ദൻ മാസ്റ്റർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു സംസാരിച്ചു.

ബാങ്ക് സെക്രട്ടറി വി.ആർ. ബാബു സ്വാഗതവും ബാങ്ക് ഡയറക്ടർ ഷൈലജ ജയലാൽ നന്ദിയും പറഞ്ഞു.